10 വയസുകാരിക്ക് നേരെ പിതാവിന്റെ ലൈംഗിക അതിക്രമം; പീഡനത്തിനിരയാക്കുന്നത് മാതാവ് ജോലിക്ക് പോകുന്ന അവസരത്തില്‍; ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

അഞ്ചല്‍: (www.kvartha.com 20.01.2021) 10 വയസുകാരിക്ക് നേരെ പിതാവിന്റെ ലൈംഗിക അതിക്രമം. പീഡനത്തിനിരയാക്കുന്നത് മാതാവ് ജോലിക്ക് പോകുന്ന അവസരത്തില്‍. സംഭവം പുറംലോകം അറിഞ്ഞതോടെ ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

കൊല്ലം ഏറം സ്വദേശിയായ പിതാവിന് നേരെയാണ് കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ കുറേ മാസങ്ങളായി മാതാവ് ജോലിക്ക് പോകുന്ന അവസരത്തില്‍ പിതാവ് മകളെ ലൈംഗികമായി ചൂഷണം ചെയ്തുവരികയാണ്. ഒടുവില്‍ സഹിക്കവയ്യാതെ കുട്ടി മാതാവിനോട് പരാതി പറയുകയായിരുന്നു. തുടര്‍ന്ന് മാതാവ് ഇതുസംബന്ധിച്ച് അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.Man assaults 10 year old girl in Anchal, Kollam, News, Local News, Molestation, Case, Complaint, Police, Probe, Crime, Criminal Case, Kerala
കുട്ടിയുടെ മൊഴി എടുത്ത പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. മൊഴി രേഖപ്പെടുത്തി. എന്നാല്‍ ഇതിനിടെ പൊലീസ് കേസെടുത്തെന്ന് അറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി അഞ്ചല്‍ സി ഐ എല്‍ അനില്‍ കുമാര്‍ പറഞ്ഞു.

Keywords: Man assaults 10 year old girl in Anchal, Kollam, News, Local News, Molestation, Case, Complaint, Police, Probe, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?