കേന്ദ്രസര്‍കാരും കര്‍ഷകരും തമ്മില്‍ നടത്താനിരുന്ന 10-ാം വട്ട ചര്‍ച മാറ്റിവച്ചു

ന്യൂഡെല്‍ഹി: (www.kvartha.com 19.01.2021) കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ ചൊവ്വാഴ്ച നടത്താനിരുന്ന പത്താംവട്ട ചര്‍ച ബുധനാഴ്ചത്തേയ്ക്ക് മാറ്റിവച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരിക്കും ചര്‍ച നടക്കുകയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു. കര്‍ഷക സമരം രണ്ടുമാസത്തോളം ആകുമ്പോഴും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല, വേണമെങ്കില്‍ ഭേദഗതികളാകാമെന്ന കടുംപിടുത്തത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

അതേസമയം വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് കര്‍ഷകരുടെ നിലപാട്. കര്‍ഷകരുമായി എട്ടുതവണ ചര്‍ച്ച നടത്തിയിട്ടും പരിഹാരമാകാത്ത സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ സുപ്രീംകോടതി നാല് അംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സമിതിയുമായി ചര്‍ച്ച നടത്തില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. 

New Delhi, News, National, Central Government, Farmers, Tenth round of talks between government and farmer leaders postponed to January 20

Keywords: New Delhi, News, National, Central Government, Farmers, Tenth round of talks between government and farmer leaders postponed to January 20


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?