യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 100 കോടി ദിര്‍ഹമിന്റെ ലഹരിമരുന്നുമായി അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങള്‍ പിടിയില്‍, വീഡിയോ


അബൂദബി: (https://ift.tt/2LSQFM3) കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന നാളുകളിലായി അബൂദബിയില്‍ 100 കോടി ദിര്‍ഹത്തിന്റെ ലഹരിമരുന്ന് പിടികൂടി. വിവിധ രാജ്യക്കാരായ 22 പേരില്‍ നിന്ന് 1.041 ടണ്‍ ലഹരിമരുന്ന് പിടികൂടിയതായി അബൂദബി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘത്തിലെ അംഗങ്ങളാണ് പിടിയിലാവരെന്ന് പൊലീസ് വെള്ളിയാഴ്ച വെളിപ്പെടുത്തി.

News, World, Gulf, Abu Dhabi, UAE, Drugs, Seized, Police, Arrest, Video: UAE police seize crystal meth worth Dh1 billion, arrest 22 gang members


ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസിലെ ലഹരിവിരുദ്ധ സേന സാഹചര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ലഹരിമരുന്ന് പിടികൂടിയതെന്നും പ്രതികളെ അറസ്റ്റ് ചെയ്തതെന്നും അബൂദബി പൊലീസ് അറിയിച്ചു. 

യുഎഇയ്ക്ക് പുറത്തുള്ള സംഘങ്ങള്‍ക്കും ലഹരിമരുന്ന് കള്ളക്കടത്തില്‍ ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടതായി അബൂദബി പൊലീസിലെ ആന്റി നാര്‍കോടിക്‌സ് ഡയറക്ടറേറ്റ് മേധാവി കേണല്‍ താഹിര്‍ ഗാരിബ് അല്‍ ദാഹിരി പറഞ്ഞു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. അറസ്റ്റിലായവരില്‍ എട്ടുപേര്‍ ലഹരിമരുന്ന് കടത്തിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചതായും കണ്ടെത്തി.

Keywords: News, World, Gulf, Abu Dhabi, UAE, Drugs, Seized, Police, Arrest, Video: UAE police seize crystal meth worth Dh1 billion, arrest 22 gang members

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?