പണത്തിനു വേണ്ടി 10 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ 17 വയസ്സുകാരനും 12 വയസ്സുകാരനും അറസ്റ്റില്‍
ന്യൂഡെല്‍ഹി: (www.kvartha.com 10.01.2021) പണത്തിനു വേണ്ടി 10 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ 17 വയസുകാരനും 12 വയസുകാരനും അറസ്റ്റില്‍. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവില്‍ നിന്നു പണം തട്ടാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ കജൂരി ഖാസ് പ്രദേശത്തുള്ള പള്ളിയില്‍ നിന്നാണ് കഴിഞ്ഞദിവസം 10 വയസുകാരന്റെ മൃതദേഹം കണ്ടെടുത്തത്.
മൂവരും ചേര്‍ന്ന് മോമോസ് കഴിച്ചതിനു ശേഷം 17 വയസുകാരന്‍ കുട്ടിയെ കീഴ്‌പ്പെടുത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് പ്രതികള്‍ മൃതദേഹം ചാക്കിട്ടുമൂടിയിട്ട് കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു.
Keywords: 2 juveniles held for kidnapping, killing minor boy, New Delhi, News, Local News, Crime, Criminal Case, Police, Arrested, National.
Powered by Info News For You
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടു മുതല്‍ മകനെ കാണാനില്ലെന്ന് കാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശ്രീ റാം കോളനിയിലെ മസ്ജിദിലേക്ക് പോയ മകനെ പിന്നീട് കാണാതായെന്നാണ് പിതാവ് നല്‍കി പരാതിയില്‍ പറയുന്നത്. പള്ളിക്കുള്ളില്‍ കുട്ടിയുടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് ചാക്കിട്ടു മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മോചിപ്പിക്കാന്‍ പിതാവില്‍ നിന്നു പണം ആവശ്യപ്പെടാനാണ് പ്രതികള്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കുട്ടിക്ക് ഉറക്ക ഗുളിക കലര്‍ത്തിയ വെള്ളം കുടിക്കാന്‍ നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച പ്രതികള്‍ മോമോസ് വാങ്ങുകയും ഒരുമിച്ചു കഴിക്കാമെന്ന് പറഞ്ഞ് കുട്ടിയെ പള്ളിയുടെ ഒന്നാം നിലയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
മൂവരും ചേര്‍ന്ന് മോമോസ് കഴിച്ചതിനു ശേഷം 17 വയസുകാരന്‍ കുട്ടിയെ കീഴ്‌പ്പെടുത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് പ്രതികള്‍ മൃതദേഹം ചാക്കിട്ടുമൂടിയിട്ട് കടന്നുകളഞ്ഞതായും പൊലീസ് പറഞ്ഞു.
Keywords: 2 juveniles held for kidnapping, killing minor boy, New Delhi, News, Local News, Crime, Criminal Case, Police, Arrested, National.
Powered by Info News For You
Comments
Post a Comment