Leader slams state BJP leadership
'കാര്യമായ വിജയം കൈവരിക്കാതെ അപക്വമായി ആഘോഷം നടത്തി'; പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയ ബി ജെ പിയുടെ നടപടിയില്‍ പാര്‍ടിക്കുള്ളിലും പൊട്ടിത്തെറി
പാലക്കാട്: (https://ift.tt/3r9JfnV) പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയ ബി ജെ പിയുടെ നടപടിയില്‍ പാര്‍ടിക്കുള്ളിലും പൊട്ടിത്തെറി. നേതാക്കള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാവണം, നടപടി അപക്വമാണെന്നും പ്രവര്‍ത്തകരുടെ ആവേശം സംഘടന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാന്‍ നേതൃത്വം ശ്രമിക്കണമെന്നുമാണ് വിമര്‍ശനം. മുതിര്‍ന്ന നേതാവ് ബി രാധാകൃഷ്ണമേനോനാണ് ബി ജെ പി നേതൃത്വത്തിനെതിരെ രംഗത്തുവന്നത്.
കാര്യമായ വിജയം കൈവരിക്കാതെ അപക്വമായി ആഘോഷം നടത്തിയെന്നും കമ്മിറ്റി പോലും കൂടാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും രാധകൃഷ്ണമേനോന്‍ ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചിട്ടില്ലെന്നും സംഘടന സംവിധാനത്തില്‍ കാര്യമായ പോരായ്മകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ല പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പിനെ കാര്യമായി എടുത്തിട്ടില്ലെന്നും അഭിപ്രായമുണ്ട്.
തെരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച അവലോകന യോഗം നടക്കാനിരിക്കെയാണ് നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ടായിരിക്കുന്നത്.
Powered by Info News For You

Comments
Post a Comment