കര്‍ഷക നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവുമായ രാകേഷ് തികൈതിന് ഫോണിലൂടെ വധ ഭീഷണി; എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്
ന്യൂഡെല്‍ഹി: (https://ift.tt/37Qmxti) പ്രതിഷേധത്തിനിടെ കര്‍ഷക നേതാവിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ കോള്‍. കര്‍ഷക നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവുമായ രാകേഷ് തികൈതിനാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് രാകേഷ് പറഞ്ഞു. കര്‍ഷക പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഉള്ള നേതാവാണ് രാകേഷ്.
ശനിയാഴ്ചയാണ് ഫോണ്‍ സന്ദേശം എത്തിയതായി പറയുന്നത്. പിന്നാലെ രാകേഷ് തികൈതിന് വധ ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചതായി തികൈതിന്റെ സഹായി പൊലീസിന് പരാതി നല്‍കി. യു പിയിലെ ഗാസിയാബാദിലെ കൗസമ്പി പൊലീസ് സ്റ്റേഷനില്‍ വധഭീഷണവുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ആരാണ് സംഭവത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഡിസംബര്‍ 29 ന് വിവാദ കര്‍ഷക നിയമത്തില്‍ സര്‍കാരുമായി കര്‍ഷകര്‍ ചര്‍ച്ച നടത്തുമെന്ന് രാകേഷ് തികൈത് പറഞ്ഞു. കേന്ദ്രസര്‍കാരുമായി ഡിസംബര്‍ 29 ന് ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ശനിയാഴ്ച അറിയിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment