ഫൈസര്‍ വാക്‌സീനെതിരെ ബ്രിട്ടനിലും അമേരിക്കയിലും മുന്നറിയിപ്പ്; വാക്‌സീന്‍ സ്വീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുഖത്തെ പേശികള്‍ തളര്‍ന്നുപോകുന്ന ബെല്‍സ് പാല്‍സി


ലണ്ടന്‍: (https://ift.tt/2K7rwwf) ബ്രിട്ടനിലും അമേരിക്കയിലും ഫൈസര്‍ വാക്‌സീനെതിരെ മുന്നറിയിപ്പ്. യുഎസില്‍ വാക്‌സീന്‍ സ്വീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുഖത്തെ പേശികള്‍ താല്‍ക്കാലികമായി തളര്‍ന്നുപോകുന്ന ബെല്‍സ് പാല്‍സി രോഗം സ്ഥിരീകരിച്ചു.

ബ്രിട്ടനില്‍ വാക്‌സീന്‍ സ്വീകരിച്ച 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ റിപോര്‍ട് ചെയ്തു. വാക്‌സിനെടുത്ത ശേഷം ഇവര്‍ക്ക് ത്വക്കില്‍ അസ്വസ്ഥതയും ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു. ഇരുവരും സ്ഥിരമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവരാണ്. ഇതിനെ തുടര്‍ന്ന് സാരമായ അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഫൈസര്‍- ബയോണ്‍ടെക് കോവിഡ് വാക്‌സീന്‍ ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതര്‍ നിര്‍ദേശിച്ചു. ഇനി മുതല്‍ വാക്‌സീന്‍ സ്വീകരിക്കുന്നവരോട് അലര്‍ജിയുണ്ടോയെന്ന് അന്വേഷിക്കാന്‍ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് നിര്‍ദേശിച്ചിട്ടുണ്ട്. 

News, World, London, Vaccine, Health, Technology, Business, Finance, Health & Fitness, Trending, COVID-19, Four Trial Volunteers Of Pfizer's COVID-19 Vaccine Develop Bell's Palsy, US FDA Clarifies


അതേസമയം അലര്‍ജി മൂലമുള്ള ഇത്തരം സംഭവങ്ങള്‍ ഏതു വാക്‌സീനിലും സാധാരണമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ കമ്പനി- ജര്‍മന്‍ കൊളാബറേഷനില്‍ നിര്‍മിക്കുന്ന ഫൈസര്‍ വാക്‌സിന്റെ നിര്‍മാണം ബെല്‍ജിയത്തിലെ പൂഴ്‌സിലുള്ള ഫൈസര്‍ കമ്പനിയിലാണ്.

Keywords: News, World, London, Vaccine, Health, Technology, Business, Finance, Health & Fitness, Trending, COVID-19, Four Trial Volunteers Of Pfizer's COVID-19 Vaccine Develop Bell's Palsy, US FDA Clarifies

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?