വിരമിച്ച ശേഷം കിട്ടിയ പണത്തെ ചൊല്ലി തര്‍ക്കം; വീട്ടമ്മയെ ടാപിങ് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: (https://ift.tt/37vm3bK) വിരമിച്ച ശേഷം കിട്ടിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍. പന്തളത്ത് അടൂര്‍ ആനന്ദപ്പള്ളി സ്വദേശി മധുസൂദനനാണ് ടാപിങ് കത്തി ഉപയോഗിച്ച് ഭാര്യ സുശീലയെ കൊന്നത്. 

ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകസംഭവം. തുടര്‍ന്ന് സുശീല മരിച്ചെന്ന് ഉറപ്പാക്കി. പിറ്റേന്ന് പുലര്‍ച്ചെ ചാക്കില്‍ കെട്ടി സ്വന്തം ഓട്ടോറിക്ഷയില്‍ കുരമ്പാല ജംഗ്ഷന് സമീപമുള്ള റോഡില്‍ മൃതദേഹം ഉപേക്ഷിച്ചു. മൃതദേഹം കണ്ട് നാട്ടുകാര്‍ വിവരം അറിയിച്ചതോടെയാണ് പോലീസ് എത്തി അന്വേഷണം ആരംഭിച്ചത്.

News, Kerala, State, Pathanamthitta, Top-Headlines, Killed, Husband, Police, Accuse, Arrest, Wife, Dead Body, Crime, Man arrested for killing housewife in Pathanamthitta

പ്ലാന്റേറേഷന്‍ കോര്‍പ്പറേഷനില്‍ നിന്ന് വിരമിച്ചപ്പോള്‍ സുശീലയ്ക്ക് കിട്ടിയ മൂന്ന് ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപക്ക് സ്ഥലം വാങ്ങി. ബാക്കി പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. 

ടാപിങ് തൊഴിലാളിയായ ഇരുവരും രണ്ട് വര്‍ഷ മുമ്പ് ളാഹ എസ്റ്റേറ്റില്‍ വച്ചാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹിതരാവുകയായിരുന്നു.


Keywords: News, Kerala, State, Pathanamthitta, Top-Headlines, Killed, Husband, Police, Accuse, Arrest, Wife, Dead Body, Crime, Man arrested for killing housewife in Pathanamthitta

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?