സ്വപ്ന സുരേഷിന് വധഭീഷണിയെന്ന ആരോപണം: നിഷേധിച്ച് ജയില്‍ വകുപ്പ്


കേരളം (www.evisionnews.co): സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജയിലില്‍ വധഭീഷണിയുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ജയില്‍ വകുപ്പ്. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ ജയിലിനുള്ളില്‍ കണ്ടിട്ടില്ലെന്നാണ് ജയില്‍ വകുപ്പ് വ്യക്തമാക്കുന്നത്. എറണാകുളം, വിയ്യൂര്‍, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ ഇതുവരെ പാര്‍പ്പിച്ചത്. അന്വേഷണ ഏജന്‍സികള്‍ക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം.

ഓരോ ജയിലിലും പാര്‍പ്പിച്ചപ്പോള്‍ ആരൊക്കെ സ്വപ്നയെ സന്ദര്‍ശിച്ചുവെന്നതിന് കൃത്യമായ രേഖകളും സിസി ടിവി ദൃശ്യങ്ങളുമുണ്ട്. സ്വപ്നയ്ക്കു നിലവില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നു കോടതിയെ അറിയിക്കാനും ജയില്‍ വകുപ്പ് തീരുമാനിച്ചു.

സ്വപ്നയുടെ പരാതി കള്ളമെന്നാണ് ജയില്‍ വകുപ്പിന്റെ വാദം. സ്വപ്ന അട്ടക്കുളങ്ങര വനിത ജയിലിലെത്തിയത് ഒക്ടോബര്‍ 14-നാണ്. മറ്റൊരു തടവുകാരിക്കൊപ്പമാണ് കഴിയുന്നത്. വനിതാ ജയിലില്‍ പുരുഷ ഉദ്യോഗസ്ഥരില്ല. ഔദ്യോഗിക ആവശ്യത്തിന് ഒന്നോരണ്ടോ ഉന്നത ഉദ്യോഗസ്ഥന്‍ മാത്രമാണ് ഇതിനിടെ അവിടെയെത്തിയത്. ചോദ്യം ചെയ്യലിനായി ഇഡി, കസ്റ്റംസ്, വിജിലന്‍സ് ഉദ്യോഗസ്ഥരും സന്ദര്‍ശനത്തിനായി വീട്ടുകാരും മാത്രമാണ് വന്നിട്ടുള്ളത്.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?