ചികിത്സയ്‌ക്കെത്തിയ പ്ലസ്ടു വിദ്യാര്‍ഥി വൈദ്യന്റെ വീട്ടില്‍ കട്ടിലില്‍ മരിച്ച നിലയില്‍


മൂലമറ്റം: (https://ift.tt/2JZPfP9) തിരുമ്മുചികിത്സയ്ക്ക് എത്തിയ പ്ലസ്ടു വിദ്യാര്‍ഥിയായ ആദിവാസി ബാലനെ വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറക്കുളം തുമ്പച്ചി ഈട്ടിക്കല്‍ മനോജ് ഷൈലജ ദമ്പതികളുടെ മകന്‍ മഹേഷ് (16) ആണു മരിച്ചത്. പൂമാല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. 

കുടയത്തൂരില്‍ വാടകയ്ക്ക് വീടെടുത്ത് തിരുമ്മു ചികിത്സ നടത്തി വരുന്ന മേത്തൊട്ടി കുരുവംപ്ലാക്കല്‍ ജയിംസി(65)ന്റെ വീട്ടില്‍ വെച്ചാണ് മഹേഷ് മരിച്ചിരിക്കുന്നത്. പുലര്‍ച്ചെ നാലോടെയായിരുന്നു മരണം. ഈ സമയത്തു മഹേഷിന്റെ അച്ഛനും അമ്മാവനും കൂടെയുണ്ടായിരുന്നു. വൈദ്യര്‍ തന്നെയാണു മരണവിവരം പോലീസില്‍ അറിയിച്ചത്. 

News, Kerala, State, Idukki, Student, Plus Two Student, Death, Treatment, Police, Dead Body, Student found dead in Vaidyans home


നാല് മാസം മുന്‍പ് മഹേഷ് വീടിനു സമീപം വീണതായി ബന്ധുക്കള്‍ പറയുന്നു. കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്നു മഹേഷ് പറഞ്ഞിരുന്നു. ഇതിന്റെ ചികിത്സകള്‍ക്കായി കഴിഞ്ഞ ദിവസം മുട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. മുട്ടത്തുള്ള ആശുപത്രിയിലെ ഡോക്ടര്‍ എക്‌സ്‌റേ എടുത്തു നോക്കണമെന്നു പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് എക്സ്റേ എടുക്കാതെ അമ്മാവന്റെ പരിചയക്കാരായ കുടയത്തൂരുള്ള നാട്ടുവൈദ്യന്റെ അടുത്തു തിരുമ്മുചികിത്സയ്ക്കായി വെള്ളിയാഴ്ച ഉച്ചയോടെ മഹേഷും ബന്ധുക്കളും എത്തി. ശനിയാഴ്ച പുലര്‍ച്ചെ നാലോടെ മഹേഷിനെ കട്ടിലില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.

കാഞ്ഞാര്‍ പോലീസ് വൈദ്യന്റെ വീട്ടിലെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. 

വൈദ്യന്‍ ജെയിംസ് പോലീസ് നിരീക്ഷണത്തില്‍. കാഞ്ഞാര്‍ എസ്‌ഐ കെ ആര്‍ ശിവപ്രസാദ്, എ എസ് ഐ കെ എച്ച് ഉബൈസ്, സിവില്‍ പൊലീസ് ഓഫിസര്‍ ടി എസ് സെല്‍മ എന്നിവര്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നു കാഞ്ഞാര്‍ പോലീസ് പറഞ്ഞു. 


Keywords: News, Kerala, State, Idukki, Student, Plus Two Student, Death, Treatment, Police, Dead Body, Student found dead in Vaidyans home

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?