ശരത്‌ലാല്‍-കൃപേഷ് വധം; കേസ് അന്വേഷണം പുനരാരംഭിക്കാന്‍ സിബിഐ സംഘം ഉടന്‍ കല്യോട്ടെത്തും


കാസര്‍കോട്: (www.evisionnews.co) ശരത്‌ലാല്‍- കൃപേഷ് ഇരട്ടരാഷ്ട്രീയ കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണത്തിനെതിരെ സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കൂടി തളളിയതോടെ കേസന്വേഷണം പുനരാരംഭിക്കാനായി സിബിഐ സംഘം ഉടന്‍ പെരിയ കല്ല്യോട്ടെത്തും. സി.ബി.ഐ മേഖലാ തലവന്‍ നന്ദകുമാരന്‍ നായരുടെയും തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്.പി ആനന്ദ കൃഷ്ണന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണത്തിനായി എത്തുക. അതിനിടയില്‍ നേരത്തെ ക്രൈംബ്രാഞ്ച് നല്‍കാതെ സി.ബി.ഐയെ 'കളിപ്പിച്ച' കുറ്റപത്രം അവര്‍ സി.ബിഐക്ക് നല്‍കുകയും ചെയ്തു.

ലോക്കല്‍ സെക്രട്ടറി പിതാംബരനില്‍ ഒതുക്കിയ കേസ ന്വഷണത്തിന്റെ ഗൂഢാലോചന കോണ്‍ഗ്രസ് ആരോപിക്കുന്ന പോലെ സി.പി.എം എം.എല്‍.എയ്ക്കും മുന്‍ എം.എല്‍.എയ്ക്കുംെതിരെ തിരിഞ്ഞാല്‍ അത് സി.പി.എമിന് രാഷ്ട്രീയമായ ക്ഷീണമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത് തദ്ദേശ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ രീതിയില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?