ഖാദര്‍ കരിപ്പൊടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം: പോലീസ് കേസെടത്തു
കാസര്‍കോട് (www.evisionnews.co): പബ്ലിക് കേരളയുടെ മാധ്യമപ്രവര്‍ത്തകനായ ഖാദര്‍ കരിപ്പൊടിക്കെതിരെ സാമൂഹിക മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തിന്നുവെന്ന് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒരുസംഘം ആളുകള്‍ വ്യക്തിപരമായി അധിക്ഷേപം ഉന്നയിച്ച് സാമൂഹിക മാധ്യമങ്ങളുടെ പ്രചരിപ്പിക്കുകയാണെന്ന പരാതിയുമായാണ് കാദര്‍ കരിപ്പൊടി പോലീസിനെ സമീപിച്ചത്.
ഹണിട്രാപ്പില്‍ പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് സമൂഹിക മാധ്യമങ്ങളില്‍ ആക്ഷേപം ഉന്നയിച്ച ഒരു സംഘം ആളുകള്‍ രംഗത്തെത്തിയത്. പബ്ലിക് കേരള ചാനലിനെയും തന്നെയും ഇല്ലാതാക്കുക എന്ന ലക്ഷ്യംവച്ച് ചില സംഘങ്ങളുടെ ഓശാരം പറ്റിയ ഒരു നിഗൂഢസംഘമാണ് ഇതിന് പിന്നിലെന്ന് കാദര്‍ കരിപ്പൊടി പരാതിപ്പെട്ടു.
Powered by Info News For You

Comments
Post a Comment