ജീന്‍സും ടീ ഷര്‍ട്ടും വേണ്ട; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ഡ്രസ് കോഡ്


മുംബൈ (www.evisionnews.co): മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഡിസംബര്‍ എട്ടിനാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ചകളില്‍ ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഉത്തരവിലുണ്ട്. 

'സര്‍ക്കാര്‍ ജീവനക്കാര്‍ക്കുതകുന്ന വസ്ത്രങ്ങള്‍ ചിലര്‍ ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ ജനങ്ങള്‍ക്കിടയില്‍ വഷളാകുന്നു', ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ജനങ്ങള്‍ മാന്യമായ പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ട്. യോജിക്കാത്ത വസ്ത്രങ്ങളും മോശം പെരുമാറ്റവും അവരുടെ ജോലിയെ ബാധിക്കുമെന്നും ഉത്തരവില്‍ പറഞ്ഞു.









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?