പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ ഒമാനില്‍ അപകടത്തില്‍ മരിച്ചു
മസ്‌കത്ത്: (www.kvartha.com 09.12.2020) പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ഉള്‍പ്പടെ രണ്ട് പേര്‍ ഒമാനില്‍ അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം ഊരുട്ടമ്പളം പെരുമാളൂര്‍ തോട്ടരികത്ത് ശിവാലയത്തില്‍ എസ് സുരേഷ് കുമാര്‍ (39), തമിഴ്‌നാട് കന്യാകുമാരി തോടപലഞ്ചി സ്വദേശി സുനില്‍ കുമാര്‍ വര്‍ഗീസ് (37) എന്നിവരാണ് മരിച്ചത്. മുസന്നയില്‍ ഡിസംബര്‍ മൂന്നിനായിരുന്നു അപകടം നടന്നത്. തൊഴില്‍, താമസ രേഖകള്‍ ഇല്ലാതെ ഒമാനില്‍ ജോലി ചെയ്തു വരികയായിരുന്നു ഇരുവരും.
റുസ്താഖ് ആശുപത്രിയിലെ മലയാളി ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പരിശോധിച്ചപ്പോഴാണ് രണ്ട് പേരുടെയും മൃതദേഹം തിരിച്ചറിഞ്ഞത്. സുരേഷ് കുമാറിന്റെ ഭാര്യ ഷീജ. മക്കള്‍: നന്ദന സുരേഷ്, ആദി സുരേഷ്. വര്‍ഗീസ് അവിവാഹിതനാണ്. മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
Keywords: Two including a Keralite died in Oman accident, Muscat, News, Accidental Death, Accident, Malayalee, Thiruvananthapuram, Dead Body, Gulf, World, Oman.
Powered by Info News For You
അനധികൃത കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നതിന് റജിസ്റ്റര്‍ ചെയ്തതിന് പിന്നിലെയാണ് ഇരുവരും അപകടത്തില്‍പെടുന്നത്. ഇരുവര്‍ക്കും പിഴയൊന്നും കൂടാതെ നാട്ടിലേക്ക് പോകുന്നതിന് മന്ത്രാലയം അനുമതിയും നല്‍കിയിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി എംബസിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു.

റുസ്താഖ് ആശുപത്രിയിലെ മലയാളി ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പരിശോധിച്ചപ്പോഴാണ് രണ്ട് പേരുടെയും മൃതദേഹം തിരിച്ചറിഞ്ഞത്. സുരേഷ് കുമാറിന്റെ ഭാര്യ ഷീജ. മക്കള്‍: നന്ദന സുരേഷ്, ആദി സുരേഷ്. വര്‍ഗീസ് അവിവാഹിതനാണ്. മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
Keywords: Two including a Keralite died in Oman accident, Muscat, News, Accidental Death, Accident, Malayalee, Thiruvananthapuram, Dead Body, Gulf, World, Oman.
Powered by Info News For You
Comments
Post a Comment