മക്കളെ റോഡില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം വിനോദയാത്ര പോയ മാതാവിനെ ഒളിസങ്കേതത്തില്‍ നിന്ന് പൊലീസ് പൊക്കി
പത്തനംതിട്ട: (https://ift.tt/3pvxGpv) മക്കളെ റോഡില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം വിനോദയാത്ര പോയ മാതാവിനെ ഒളിസങ്കേതത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഒന്‍പതും പതിമൂന്നും വയസുള്ള ആണ്‍കുട്ടികളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ വെട്ടിപ്പുറം സ്വദേശി ബീനയാണ് കടമനിട്ടയില്‍ നിന്ന് പിടിയിലായത്.
സിം മാറ്റി മാറ്റി ഉപയോഗിച്ചായിരുന്നു പ്രതികളുടെ സഞ്ചാരം. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. രണ്ട് തവണ വിവാഹം കഴിച്ച് നിരവധി കേസുകളില്‍ പ്രതിയായ രതീഷിനെ കൊട്ടാരക്കര ജയിലേക്കും ബീനയെ അട്ടക്കുളങ്ങര വനിത ജയിലേക്കും മാറ്റി.
കഴിഞ്ഞ പതിനാലാം തിയതി മക്കളെയും കൂട്ടി മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് പോയതാണ് ബീന ബന്ധു വീടിന് സമീപത്തെ റോഡില്‍ ഉപേക്ഷിച്ച് അവിടെ കാത്തു നിന്ന കാമുകന്‍ രതീഷിന് ഒപ്പം കടന്നു കളഞ്ഞു. തുടര്‍ന്ന് രാമേശ്വരം തേനി ബെംഗളൂരൂ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങാന്‍ പോയി. വിനോദ യാത്ര കഴിഞ്ഞ് ഇരുവരും കടമനിട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴുയുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്.
Keywords: News, Kerala, State, Top-Headlines, Police, Arrest, Accuse, Children, Case, Married woman elopes with boyfriend arrested and remanded in PathanamthittaPowered by Info News For You

Comments
Post a Comment