തമിഴ് നടനും ഡബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്‌സാന്‍ഡര്‍ അന്തരിച്ചു

ചെന്നൈ: (www.kvartha.com 29.12.2020) തമിഴ് നടനും ഡബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്‌സാന്‍ഡര്‍ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കൊലമാവ് കോകില, കൈതി, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അവതരിപ്പിച്ച് അരുണ്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചു.

Chennai, News, National, Cinema, Entertainment, Death, Obituary, Actor, Actor-dubbing artist Arun Alexander passes away

അവഞ്ചേര്‍സ്, അക്വാമാന്‍ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരുന്നത് അരുണ്‍ ആയിരുന്നു. മാസ്റ്റര്‍, ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍ എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സംവിധായകന്‍ ലോകേഷ് കനകരാജ് തുടങ്ങിയവര്‍ മരണത്തില്‍ അനുശോചിച്ചു.
Keywords: Chennai, News, National, Cinema, Entertainment, Death, Obituary, Actor, Actor-dubbing artist Arun Alexander passes away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?