ട്യൂബ് ലൈറ്റ് പൊട്ടിച്ച് ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ച കേസ്; അയല്‍വാസി അറസ്റ്റില്‍

വള്ളികുന്നം: (www.kvartha.com 06.12.2020) ട്യൂബ് ലൈറ്റ് പൊട്ടിച്ച് ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. വള്ളികുന്നം പരിയാരത്തുകുളങ്ങര സന്തോഷ് ഭവനത്തില്‍ സുരേഷിനെ (45) കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ വള്ളികുന്നം കടുവിനാല്‍ അരുണാലയത്തില്‍ അരുണ്‍ (37) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന പ്രതിയെ ശനിയാഴ്ച രാവിലെ മലമേല്‍ചന്ത ഭാഗത്തുനിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

ഫോണ്‍വിളിയിലെ പോരിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. നെഞ്ചിനു താഴെ ഗുരുതരമായി പരുക്കേറ്റ സുരേഷ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വള്ളികുന്നം സിഐ ഡി മിഥുന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് കായംകുളം കോടതിയില്‍ ഹാജരാക്കി.

News, Kerala, Injured, Case, Crime, Police, Treatment, hospital, Neighbour arrested for attacking man in Alappuzha

Keywords: News, Kerala, Injured, Case, Crime, Police, Treatment, hospital, Neighbour arrested for attacking man in Alappuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?