തദ്ദേശ തെരഞ്ഞെടുപ്പ്; തോല്‍വിയില്‍ നിന്നും യു ഡി എഫ് തിരിച്ച് വരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി
തിരുവനന്തപുരം: (www.kvartha.com 19.12.2020) തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിയില്‍ നിന്നും തിരിച്ചുവരുമെന്ന്
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി. തോല്‍വിയുടെ പേരില്‍ ആരെയും കുറ്റപ്പെടുത്താനില്ല. പാര്‍ട്ടിയില്‍ തര്‍ക്കങ്ങളിലല്ലെന്നും ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം മറ്റ് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസ് നേതൃത്വവുമായുള്ള മുസ്ലീംലീഗ് ഉഭയ കക്ഷി ചര്‍ച്ച പൂര്‍ത്തിയായി. യു ഡി എഫ് യോഗത്തിന് മുന്നോടിയായാണ് ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്. ചര്‍ച്ചകള്‍ തുടരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Politics, UDF, P.K.Kunhalikutty, PK Kunhalikutty says UDF will come back from defeat
Powered by Info News For You

Comments
Post a Comment