മകളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; സമൂഹ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ശാഹിദ് അഫ്രീദി
ഇസ്ലാമബാദ്: (www.kvartha.com 14.12.2020) മകളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, സമൂഹ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശാഹിദ് അഫ്രീദി. ലങ്ക പ്രീമിയര്‍ ലീഗില്‍നിന്ന് താരം പിന്‍മാറാനുള്ള കാരണം ഇതാണെന്നാണു പറയുന്നത്. സ്വകാര്യമായ 'ബുദ്ധിമുട്ടുകളുള്ളതിനാല്‍' പ്രീമിയര്‍ ലീഗില്‍നിന്നു പിന്‍മാറുകയാണെന്നാണ് അഫ്രീദി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കിയത്.
വിഷയം കൈകാര്യം ചെയ്തശേഷം ഉടന്‍ ടൂര്‍ണമെന്റിലേക്കു മടങ്ങിയെത്തുമെന്നും അഫ്രീദി അറിയിച്ചു. താരത്തിന്റെ മകളുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് അഫ്രീദിയുടെ പിന്‍മാറ്റമെന്ന് ലങ്കന്‍ പ്രീമിയര്‍ ലീഗ് സംഘാടകരും പ്രതികരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകള്‍ക്കൊപ്പമുള്ള അഫ്രീദിയുടെ ചിത്രവും പുറത്തുവന്നു.
അതേസമയം മകള്‍ സുഖമായിരിക്കുന്നതായി അഫ്രീദി പിന്നീടു പ്രതികരിച്ചു. മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പരക്കുകയാണെന്നും താരം വിമര്‍ശിച്ചു. സമൂഹമാധ്യമം ഉപയോഗിക്കുന്നവര്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അഫ്രീദി ആവശ്യപ്പെട്ടു. മകള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നതായും താരം അറിയിച്ചു. എനിക്കു ചുറ്റും മക്കളുള്ളത് അനുഗ്രഹമാണ്, ദൈവത്തിന് നന്ദി പറയുന്നു താരം സമൂഹമാധ്യമത്തില്‍ കുറിച്ചു.
ലങ്ക പ്രീമിയര്‍ ലീഗില്‍ ഗല്ലെ ഗ്ലാഡിയേറ്റേഴ്‌സ് ടീമിന്റെ ക്യാപ്റ്റനാണ് ഷാഹിദ് അഫ്രീദി. ലീഗില്‍നിന്നുള്ള അഫ്രീദിയുടെ പിന്‍മാറ്റം ടീമിന് വന്‍ തിരിച്ചടിയാണ്. 40 വയസ്സുകാരനായ അഫ്രീദി പാകിസ്ഥാനുവേണ്ടി 398 ഏകദിനങ്ങളും 99 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. യഥാക്രമം 8064, 1416 റണ്‍സും താരം നേടിയിട്ടുണ്ട്.
Keywords: Shahid Afridi slams people on social media for spreading fake news regarding his daughter’s health, Islamabad, News, Cricket, Sports, Social Media, Criticism, Health and Fitness, Pakistan, World.
Powered by Info News For You
Comments
Post a Comment