വിദേശ യുവതികളെ വിവാഹം ചെയ്യുന്നതിന് സ്വദേശികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പെര്‍മിറ്റ് നേടിക്കൊടുക്കാമെന്ന് അവകാശപ്പെട്ട് തട്ടിപ്പ്; അഞ്ചംഗ സംഘം അറസ്റ്റില്‍
റിയാദ്: (https://ift.tt/3g673UD) വിദേശ യുവതികളെ വിവാഹം ചെയ്യുന്നതിന് സ്വദേശികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പെര്‍മിറ്റ് നേടിക്കൊടുക്കാമെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. 20തിനും 30തിനും ഇടയില്‍ പ്രായമുള്ള മൂന്ന് സൗദി പൗരന്മാരും ഇഖാമ, തൊഴില്‍ നിയമലംഘകരും നുഴഞ്ഞുകയറ്റക്കാരുമായ രണ്ട് യെമനികളുമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിവാഹ പെര്‍മിറ്റ് നേടിക്കൊടുക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.
Powered by Info News For You

Comments
Post a Comment