കൗമാരക്കാര്‍ തമ്മില്‍ അടിപിടിയുണ്ടായെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസ് കണ്ടെത്തിയത് റോഡരികില്‍ വെട്ടിമാറ്റപ്പെട്ട നിലയില്‍ കൈ; എട്ട് കൗമാരക്കാര്‍ പിടിയില്‍
ദുബൈ: (https://ift.tt/3mc1Tri) കൗമാരക്കാര്‍ തമ്മില്‍ അടിപിടിയുണ്ടായെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസ് കണ്ടെത്തിയത് റോഡരികില്‍ വെട്ടിമാറ്റപ്പെട്ട നിലയില്‍ കൈ. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എട്ട് കൗമാരക്കാര്‍ ദുബൈ പോലീസിന്റെ പിടിയില്‍. റോഡില്‍ വെച്ച് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വഴക്ക് പിന്നീട് ആക്രമണത്തിലേക്ക് മാറുകയായിരുന്നെന്നാണ് വിവരം.
രണ്ട് സംഘങ്ങളായി തിരിഞ്ഞ് കൗമാരക്കാര്‍ തമ്മില്‍ അടിപിടിയുണ്ടായെന്ന വിവരം ദുബൈ പോലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചു. ഉടന്‍ തന്നെ പോലീസ്, ആംബുലന്‍സുമായി സ്ഥലത്തേക്ക് എത്തുകയായിരുന്നെന്ന് ദുബൈ പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ സാലിം അല്‍ ജലാഫ് പറഞ്ഞു.
മിര്‍ദ്ദിഫ് ഏരിയയില്‍ അര്‍ധരാത്രിയില്‍ രണ്ട് സംഘങ്ങള്‍ തമ്മിലാണ് വഴക്കുണ്ടായത്. കത്തിയും വാളുമുള്‍പ്പെടെ ആയുധങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ കൂട്ടത്തില്‍ ഒരാളുടെ കൈ വെട്ടിമാറ്റപ്പെടുകയായിരുന്നെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സംഘര്‍ഷത്തില്‍ കൈ നഷ്ടമായ കൗമാരക്കാരനെ പോലീസ് കണ്ടെത്തി അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിലുള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തതായി ബ്രിഗേഡിയര്‍ ജനറല്‍ അല്‍ ജലാഫ് പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ചില ആയുധങ്ങളും ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
Powered by Info News For You

Comments
Post a Comment