ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ വില്‍പനയ്ക്കും വിതരണത്തിനുമുള്ള അനുമതി തേടി ആഗോള മരുന്ന് ഭീമനായ ഫൈസര്‍


ന്യൂഡെല്‍ഹി: (https://ift.tt/3qz9Zhp) ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ വില്‍പനയ്ക്കും വിതരണത്തിനുമുള്ള അനുമതി തേടി ആഗോള മരുന്ന് ഭീമനായ ഫൈസര്‍. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യത്തെ കമ്പനിയാണ് ഫൈസര്‍. യുകെയിലും ബഹ്‌റൈനിലും ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരുന്നു.

ഇന്ത്യയില്‍ ഫൈസര്‍ വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയിട്ടില്ല. ഇത് ഒഴിവാക്കി നല്‍കണമെന്നാവശ്യപ്പെട്ട്, പുതിയ ഡ്രസ്ഗ് & ക്ലിനിക്കല്‍ ട്രയല്‍സ് നിയമം 2019 പ്രകാരമാണ് അടിയന്തര അനുമതി തേടിയിരിക്കുന്നത്. ഫൈസറും ജര്‍മന്‍ മരുന്ന് നിര്‍മാണക്കമ്പനിയായ ബയോ'എന്‍ടെക്കും ചേര്‍ന്ന് നിര്‍മിച്ച COVID-19 mRNA vaccine BNT162b2 എന്ന വാക്‌സിനാണ് ഉപയോഗ അനുമതി തേടിയിരിക്കുന്നത്. 

എന്നാല്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വാക്‌സിന്‍ സൂക്ഷിച്ചേ തീരൂവെന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. ഇന്ത്യയില്‍, പ്രത്യേകിച്ച് ചെറുപട്ടണങ്ങളിലും ഗ്രാമീണമേഖലയിലും, ഇത്രയും കുറഞ്ഞ താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, അപ്രായോഗികവുമാണ്.

അതേസമയം രാജ്യവ്യാപകമായി എല്ലാ മുന്‍കരുതലുകളും പാലിച്ച് വാക്‌സിനെത്തിക്കാന്‍ ഫൈസര്‍ തയ്യാറാണെന്നാണ് അറിയിക്കുന്നത്. സര്‍കാര്‍ മുഖേന മാത്രമേ വാക്‌സിന്‍ വിതരണം ചെയ്യൂ എന്നും, അതാത് സര്‍കാര്‍ അധികൃതര്‍ നിശ്ചയിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കാന്‍ തയ്യാറാണെന്നും ഫൈസര്‍ അറിയിക്കുന്നു. 

News, National, India, New Delhi, Drugs, COVID-19, Trending, Health, Health & Fitness, Finance, Business, Technology, Pfizer Seeks India Approval For Covid Vaccine


രാജ്യത്ത് നിലവില്‍ പരീക്ഷണത്തിലിരിക്കുന്നത് അഞ്ച് വാക്‌സിനുകളാണ്. ഓക്‌സ്ഫഡ് - ആസ്ട്രാസെനകയുടെ കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പരീക്ഷിക്കുന്നത് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. രാജ്യത്ത് തന്നെ വികസിപ്പിക്കപ്പെട്ട ഭാരത് ബയോടെകിന്റെ കൊവാക്‌സിനും മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. സൈഡസ് കാഡില എന്ന കമ്പനിക്കും മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിന് അനുമതി നല്‍കിയിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍. 

യുകെയില്‍ ഈ വാക്‌സിന്‍ രാജ്യവ്യാപകമായിത്തന്നെ ഉപയോഗിക്കാന്‍ ആരോഗ്യമന്ത്രാലയ അധികൃതര്‍ അനുമതി നല്‍കിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. കോവിഡില്‍ നിന്ന് 95% സുരക്ഷ ഈ വാക്‌സിന്‍ ഉറപ്പ് നല്‍കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബഹ്‌റൈനും യുകെയ്ക്ക് പിന്നാലെ ഈ വാക്‌സിന് അനുമതി നല്‍കിയിരുന്നു. അമേരിക്കയിലും ഈ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി കമ്പനി തേടിയിട്ടുണ്ട്. 

Keywords: News, National, India, New Delhi, Drugs, COVID-19, Trending, Health, Health & Fitness, Finance, Business, Technology, Pfizer Seeks India Approval For Covid Vaccine

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?