കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവന്നേക്കും സൂചന നല്‍കി സുര്‍ജേവാല
ന്യൂഡല്‍ഹി (www.evisionnews.co): കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവന്നേക്കുമെന്ന സൂചന നല്‍കി പാര്‍ട്ടി നേതാവും വക്താവുമായ രണ്‍ദീപ് സുര്‍ജേവാല. 99.9 ശതമാനം കോണ്‍ഗ്രസുകാര്‍ക്കും അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ വരണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ ഉടന്‍ തുടങ്ങുമെന്നും സുര്‍ജേവാല പറഞ്ഞു. എ.ഐ.സി.സി അംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രക്രിയയില്‍ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം, ബംഗാള്‍, അസം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ അതിന് മുന്‍പ് അധ്യക്ഷനെ തീരുമാനിക്കാനാണ് സാധ്യത.
Powered by Info News For You

Comments
Post a Comment