ജപ്തിക്കിടെ ആത്മഹത്യ ശ്രമം; തീക്കൊളുത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു
കേരളം (www.evisionnews.co): നെയ്യാറ്റിന്‍കര പോങ്ങയില്‍ കോടതിയുത്തരവുപ്രകാരം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ സ്വയം തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. നെട്ടതോട്ടം കോളനിക്കുസമീപം രാജനാണ് (47) മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഇരു വൃക്കകളും തകരാറിലായതാണ് മരണകാരണം.
നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ ചികിത്സയില്‍ തുടരുകയാണ്. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും രാജന്‍ മൊഴി നല്‍കിയിരുന്നു.
Powered by Info News For You
Comments
Post a Comment