ബെയ്റൂത് തുറമുഖത്തിലെ സ്ഫോടനം; ലെബനന്‍ പ്രധാനമന്ത്രിക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെ കേസ്


ബെയ്റൂത്: (https://ift.tt/33ZKufe) ലെബനനിലെ ബെയ്റൂത് തുറമുഖത്തില്‍ വന്‍ ദുരന്തമുണ്ടാക്കിയ സ്ഫോടനത്തില്‍ രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഹസന്‍ ദയിബിനെതിരെയും മുന്‍ മന്ത്രിമാര്‍ക്കെതിരെയും കേസ്. സ്ഫോടനത്തില്‍ അന്വേഷണം നടത്തിയ ജഡ്ജി ഫാഡി സവാന്‍ ദയാബിനു പുറമെ പൊതുമരാമത്ത് മന്ത്രിമാരായ ഗാസി സൈറ്റര്‍, യൂസഫ് ഫെനിയാനോസ്, മുന്‍ ധനമന്ത്രി അലി ഹസ്സന്‍ ഖലീല്‍ എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റത്തിന് കേസെടുത്തു.

News, World, Lebanon, Prime Minister, Ex ministers, Blast, Case, Lebanon's caretaker PM and ex-ministers charged over Beirut blast


ആറ് വര്‍ഷമായി ബെയ്റൂത് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 22750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചായിരുന്നു ലെബനനില്‍ അപകടമുണ്ടായത്. ലെബനനിലെ സ്ഫോടനത്തിന് പിന്നാലെ പ്രധാമന്ത്രി ഹസന്‍ ദയിബും മന്ത്രിമാരും രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു.

നൂറ് കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയതും ആയിരക്കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റതുമായ സംഭവത്തില്‍ പ്രധാനമന്ത്രിയും മന്ത്രിമാരും ഗുരുതര വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. ലെബനനിലെ മാധ്യമങ്ങളും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ദയാബിനെയും മുന്‍ മന്ത്രിമാരെയും സ്ഫോടനക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ കേസില്‍ ജഡ്ജി സവാന്‍ ഇവരെ സാക്ഷികളായി വിസ്തരിച്ചിരുന്നു.

എന്നാല്‍ സര്‍കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിചാരണയ്ക്ക് ലെബനനില്‍ പ്രത്യേക കോടതിയുള്ളതിനാല്‍ ലെബനന്‍ പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍ കടന്നുള്ള അന്വേഷണത്തിന് ദയാബ് വഴങ്ങില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ജഡ്ജി സവാന്‍ വ്യക്തിയെ അല്ല പ്രധാനമന്ത്രിയെ ആണ് ഉന്നം വെക്കുന്നതെന്നും അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു. 

ആറ് വര്‍ഷമായി ഇവിടെ സൂക്ഷിച്ചുവെച്ച സ്‌ഫോടക വസ്തുക്കളാണ് അപകടത്തിലേക്ക് നയിച്ചത് എന്നത്  വലിയ രീതിയില്‍ ജനരോഷത്തിന് ഇടയാക്കിയിരുന്നു. 

Keywords: News, World, Lebanon, Prime Minister, Ex ministers, Blast, Case, Lebanon's caretaker PM and ex-ministers charged over Beirut blast

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?