ഒടുവില്‍ സി എം രവീന്ദ്രന്‍ കൊച്ചിയില്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി; ഹാജരായത് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ

കൊച്ചി: (www.kvartha.com 17.12.2020) ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരായി. ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ അതിന്റെ വിധിക്ക് കാത്തുനില്‍ക്കാതെയാണ് ചോദ്യം ചെയ്യലിനു ഹാജരായത്. വ്യാഴാഴ്ച രാവിലെ 8.50മണിയോടെ അദ്ദേഹം ഓഫീസില്‍ ഹാജരായി. ദീര്‍ഘനേരം തുടര്‍ച്ചയായി ചോദ്യം ചെയ്യരുതെന്നാണ് ഹൈക്കോടതിയില്‍ ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.Finally, CM Raveendran appeared before ED in Kochi for questioning; High Court considering anticipatory bail application, Kochi, High Court of Kerala, Bail plea, Trending, Hospital, Treatment, Pinarayi vijayan, Chief Minister, Kerala

നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി മൂന്നുതവണ നോട്ടിസ് നല്‍കിയിട്ടും കോവിഡ്, കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് ചോദ്യം ചെയ്യലില്‍നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ 10ന് വോട്ടെടുപ്പു ദിനത്തില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റാകുകയും ഹാജരാകാന്‍ സാധിക്കുകയില്ലെന്ന് അറിയിക്കുകയും ചെയ്തു.

തുടര്‍ന്നു കഴിഞ്ഞയാഴ്ച ഡിസ്ചാര്‍ജ് ആകുകയും വീട്ടില്‍ പോകുകയും ചെയ്തിരുന്നു. കോടതി കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകാതിരിക്കുന്നത് തിരിച്ചടിയാകും എന്ന കണക്കുകൂട്ടലിലാണ് വ്യാഴാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരായത് എന്നാണ് വിലയിരുത്തല്‍.

Keywords: Finally, CM Raveendran appeared before ED in Kochi for questioning; High Court considering anticipatory bail application, Kochi, High Court of Kerala, Bail plea, Trending, Hospital, Treatment, Pinarayi vijayan, Chief Minister, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?