കാസര്‍കോട്ടെ രണ്ട് വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍ക്കാര്‍ ഇന്‍സ്‌പെയര്‍ അവാര്‍ഡിന് തെരഞ്ഞെടുത്തു

മേല്‍പറമ്പ്: (www.kasargodvartha.com 29.12.2020) കാസര്‍കോട്ടെ രണ്ട് വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍കാര്‍ ഇന്‍സ്‌പെയര്‍ അവാര്‍ഡിന് തെരഞ്ഞെടുത്തു. ചന്ദ്രഗിരി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് കേന്ദ്ര സര്‍കാര്‍ ഇന്‍സ്‌പെയര്‍ അവാര്‍ഡിന് തെരഞ്ഞെടുത്തത്.


ശാസ്ത്ര രംഗത്ത് പുതിയ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും നടത്തുന്ന കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഇന്‍സ്‌പെയര്‍ അവാര്‍ഡിന് ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സര്‍ഫ്രാസ്, 10-ാംക്ലാസ് വിദ്യാര്‍ത്ഥിനി ആഇശത്ത് സാനിയ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.

10000 രൂപയാണ് സമ്മാനമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. ഇവര്‍ തയ്യാറാക്കിയ പ്രൊജെക്ട് ജില്ലാതലത്തില്‍ അവതരിപ്പിക്കും. സ്‌കൂളിന്റെ അഭിമാനമായി മാറിയ വിദ്യാര്‍ത്ഥികളെ അധ്യാപകരും പി ടി എ കമ്മറ്റിയും നാട്ടുകാരും അഭിനന്ദിച്ചു.


Keywords: Kasaragod, News, Kerala, Central University, Award, Melparamba, Students, Chandragiri, School, Science, Teachers, PTA, Natives, Two students from Kasargod have been selected for the Inspire Award by the Central Government.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?