ബ്ലാക്ക് മെയില്‍ കേസില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): നഗ്‌നഫോട്ടോ നവമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് പത്തു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. മധൂര്‍ ഉളിയത്തടുക്ക ഉളിയത്തടുക്ക സ്വദേശിയും വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ നൗഫല്‍ ഉളിയത്തടുക്ക (39)യെയാണ് വിദ്യാനഗര്‍ എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൊല്ലമ്പാടി ഹബീബ് മന്‍സിലില്‍ അബ്ദുല്‍ഖാദര്‍ എന്ന ഖാദര്‍ കരിപ്പൊടി നല്‍കിയ പരാതിയിലാണ് കേസ്. നഗ്‌ന ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പത്ത് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
Powered by Info News For You

Comments
Post a Comment