'കോവിഡ് വാക്സിനെടുത്താല്‍ നിങ്ങള്‍ 'മുതലയായി' മാറിയേക്കാം, ഫൈസറിന്റെ കരാറില്‍ വളരെ കൃത്യമായി പറയുന്നുണ്ട് പാര്‍ശ്വഫലങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ലെന്ന്'; വിവാദപരാമര്‍ശവുമായി ബ്രസീല്‍ പ്രസിഡന്റ് ബോല്‍സനാരോ


റിയോ ഡി ജനീറോ: (https://ift.tt/3r9JfnV) ഫൈസര്‍ വികസിപ്പിച്ച കോവിഡ് വാക്സിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ. വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാകാമെന്നും വാക്സിനെടുത്താല്‍ നിങ്ങള്‍ മുതലയായി തീര്‍ന്നേക്കാം എന്നൊക്കെയാണ് ബോല്‍സനാരോ പറഞ്ഞത്. 

'ഫൈസറിന്റെ കരാറില്‍ വളരെ കൃത്യമായി പറയുന്നുണ്ട് പാര്‍ശ്വഫലങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ലെന്ന്'. നിങ്ങള്‍ ഒരു മുതലയായി മാറിയാലും അത് നിങ്ങളുടെ ഉത്തരവാദിത്തം മാത്രമാണ്. വാക്സിനെടുത്ത ശേഷം നിങ്ങള്‍ ഒരു അതിമാനുഷികനായാലോ, സ്ത്രീകള്‍ക്ക് താടി മുളക്കാന്‍ തുടങ്ങിയാലോ, പുരുഷന്മാര്‍ സ്ത്രീ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങിയാലോ ഫൈസര്‍ ഒന്നും ചെയ്യില്ലെന്നും പരിഹാരനടപടികളൊന്നും സ്വീകരിക്കില്ലെന്നും' ബോല്‍സനാരോ പറഞ്ഞു.

News, World, Brazil, President, COVID-19, Health, Vaccine, Trending, Drugs, Health & Fitness, COVID-19 Vaccine Can Turn People Into 'Crocodiles': Brazilian President


താനൊരിക്കലും വാക്സിനെടുക്കില്ലെന്നും ബോല്‍സനാരോ പ്രഖ്യാപിച്ചു. 'വാക്സിന്‍ വേണമെന്ന് പറയുന്നവര്‍ക്കെല്ലാം അത് ലഭിക്കും. പക്ഷേ ഞാന്‍ കുത്തിവെയ്പ്പ് സ്വീകരിക്കില്ല. ഞാന്‍ തെറ്റായ മാതൃക നല്‍കുകയാണെന്ന് ചിലര്‍ പറയുന്നുണ്ട്. പക്ഷെ ആ വിഡ്ഢികളോട് എനിക്ക് ഒന്നേ പറയാനുള്ളു, എനിക്ക് വൈറസ് വന്നുപോയതാണ്. അപ്പോള്‍ എന്റെ ശരീരത്തില്‍ ആന്റിബോഡി ഉണ്ടല്ലോ, പിന്നെ എന്തിനാണ് ഞാന്‍ വാക്സിനെടുക്കുന്നത്.' ബോല്‍സനാരോ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. കുത്തിവെയ്പ്പ് സൗജന്യമായിരിക്കുമെങ്കിലും നിര്‍ബന്ധിതമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് ബ്രസീലില്‍ പ്രതിരോധ കുത്തിവെയ്പ്പ് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്.

അതേസമയം കൊറോണ വൈറസ് വന്നു ഭേദമായവരില്‍ എത്ര നാളേക്കാണ് ആന്റിബോഡി നിലനില്‍ക്കുകയെന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായി പഠനറിപോര്‍ടുകള്‍ പുറത്തുവന്നിട്ടില്ല. ഒരിക്കല്‍ കോവിഡ് ബാധിച്ചവരില്‍ വീണ്ടും രോഗം വരുന്ന സംഭവങ്ങളും റിപോര്‍ട് ചെയ്തിട്ടുണ്ട്.

Keywords: News, World, Brazil, President, COVID-19, Health, Vaccine, Trending, Drugs, Health & Fitness, COVID-19 Vaccine Can Turn People Into 'Crocodiles': Brazilian President

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?