കഞ്ചാവ് വില്പന ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ ഗള്‍ഫുകാരനായ നവവരനെ വീട്ടില്‍ കയറി കുത്തി കൊല്ലാന്‍ ശ്രമിച്ചതായി പരാതി; പൊലീസ് കേസെടുത്തു

വിദ്യാനഗര്‍: (www.kasargodvartha.com 23.12.2020) കഞ്ചാവ് വില്പന ചോദ്യം ചെയ്തതിന് ഗള്‍ഫുകാരനായ നവവരനെ വീട്ടില്‍ കയറി കുത്തി കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഉളിയത്തടുക്ക ഫത്താഹ് നഗറിലെ മജീദിന്റെ മകന്‍ മുഹമ്മദ് ഹനീഫിനെ (24) നെതിരെയാണ് ആക്രമണം നടന്നത്. 

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.  ഖത്തറില്‍ നിന്നെത്തി ഇക്കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ഹനീഫ് വിവാഹിതനായത്. സാരമായി പരിക്കേറ്റ ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala, News, Kasaragod, Vidya Nagar, Top-Headlines, Ganja, Police, Case, Stabbed, Attack, Accuse, Complaint, Sale, A complaint has been lodged that an expatriate was tried to stab in the house in protest of the sale of cannabis.


സംഭവത്തില്‍ തായലങ്ങാടി സ്വദേശി സാബിതിനും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തതായി വിദ്യാനഗര്‍ പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 

ഹനീഫ് നാട്ടില്‍ കഞ്ചാവ് വില്‍ക്കുന്നതിനെതിനെ ശക്തമായി എതിര്‍ത്തിരുന്നതായും ഇതിന്റെ പക പോക്കാനാണ് യുവാവിനെ വീട്ടില്‍ അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു.


Keywords: Kerala, News, Kasaragod, Vidya Nagar, Top-Headlines, Ganja, Police, Case, Stabbed, Attack, Accuse, Complaint, Sale, A complaint has been lodged that an expatriate was tried to stab in the house in protest of the sale of cannabis.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?