കാഞങ്ങാട്ടെ കൊലപാതകം അപലപനീയം: പ്രതികളെ മുസ്ലിം ലീഗ് സംരക്ഷിക്കില്ല, സമഗ്ര അന്വേഷണം വേണമെന്ന് മുനവ്വറലി തങ്ങള്‍
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ അബ്ദുല്‍ റഹ്മാന്‍ ഔഫിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം അബ്ദുറഹ്മാന്‍ ഔഫിന്റെ വീട് സദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
മുസ്ലിം ലീഗ് പ്രസ്ഥാനം കൊലപാതകത്തിന് അനുകൂലമല്ല. രണ്ട് വര്‍ഷം മുന്നേ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രമേയം ഉയര്‍ത്തി സംസ്ഥാന തലത്തില്‍ സന്ദേശ യാത്ര നടത്തിയത് തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. ഈ കൊലപാതകത്തില്‍ മുസ്ലിം ലീഗ് ഖേദം പ്രകടിപ്പിക്കുകയാണ്.പ്രതികളെ സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും ലീഗ് സ്വീകരിക്കുകയില്ല. ഇരകളുടെ കുടുബത്തിന്റെ പ്രയാസങ്ങള്‍ കൃത്യമായി അറിയുന്ന പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.
താനൂര്‍ അഞ്ചുടിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ്‌ന്റെ കൊലപാതകവും തുടര്‍ കാര്യങ്ങളും ആത്മസംയമനം പാലിച്ചതും ഫണ്ട് സമാഹരണം നടത്തി ഇസ്ഹാഖ്‌ന്റെ കുടുംബത്തിന് വീട് വെച്ച് കൊടുത്തതും തങ്ങള്‍ സന്ദര്‍ഭികമായി സൂചിപ്പിച്ചു.
Powered by Info News For You

Comments
Post a Comment