തൃശ്ശൂര്‍ കോര്‍പറേഷനില്‍ വിമതന്‍ എം കെ വര്‍ഗീസിനെ മേയറാക്കാന്‍ സിപിഎം ധാരണ


തൃശ്ശൂര്‍: (https://ift.tt/37Qmxti) തൃശൂര്‍ കോര്‍പ്പറേഷനില്‍ വിമതന്‍ എം കെ വര്‍ഗീസിനെ മേയറാക്കാന്‍ സിപിഎം ധാരണ. ആദ്യത്തെ രണ്ട് വര്‍ഷം മേയര്‍ സ്ഥാനം എം കെ വര്‍ഗീസിന് നല്‍കാനാണ് തീരുമാനമായിരിക്കുന്നത്. മന്ത്രി എ സി മൊയ്തീന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ എം കെ വര്‍ഗീസുമായി ചര്‍ച്ച നടത്തിയതിനൊടുവിലാണ് തീരുമാനം ആയതെന്നാണ് റിപോര്‍ട്.

News, Kerala, State, Thrissur, CPM, Politics, Political Party,LDF, Election, CPM agrees to make rebel MK Varghese mayor of Thrissur corporation


ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. ധാരണ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എല്‍ഡിഎഫ് ജില്ലാ കമിറ്റിക്ക് ശേഷമായിരിക്കും. വൈകിട്ട് ആറ് മണിക്ക് എല്‍ഡിഎഫ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. 

വോടെണ്ണലിന്റെ പിറ്റേ ദിവസം മുതല്‍ തുടങ്ങിയ അനിശ്ചിത്വത്തിനാണ് ഒടുവില്‍ പരിഹാരമായിരിക്കുന്നത്. 55 അംഗങ്ങളുള്ള തൃശ്ശൂര്‍ കോര്‍പറേഷനില്‍ 54 ഇടത്താണ് വോടെടുപ്പ് നടന്നത്. സ്വതന്ത്രരടക്കം 24 സീറ്റുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചപ്പോള്‍. യുഡിഎഫിന് കിട്ടിയത് 23 സീറ്റും. ബിജെപിക്കാണ് ആറ് സീറ്റ്. ഈ സാഹചര്യത്തിലാണ് വിമതനായി ജയിച്ച എം കെ വര്‍ഗീസിന്റെ പിന്തുണ നിര്‍ണ്ണായകമായി മാറിയത്. 

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തന്നെ വര്‍ഗീസ് ഇടതിന് പിന്തുണ നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും മേയര്‍ സ്ഥാനമടക്കമുള്ള ആവശ്യങ്ങളില്‍ തീരുമാനം വൈകിയതാണ് അനിശ്ചിത്വത്തിലേക്ക് നയിച്ചത്.

Keywords: News, Kerala, State, Thrissur, CPM, Politics, Political Party, LDF, Election, CPM agrees to make rebel MK Varghese mayor of Thrissur corporation

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?