ഔഫിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി കെ ടി ജലീല്‍
കാഞ്ഞങ്ങാട്: (https://ift.tt/3aIoIkD) ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഔഫ് അബ്ദുര്‍ റഹ് മാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി കെ ടി ജലീല്‍ ആരോപിച്ചു.
ശനിയാഴ്ച രാവിലെ പഴയ കടപ്പുറത്തെത്തി ഔഫിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മുസ്ലീം ലീഗാണ് ഗൂഢാലോചനക്ക് പിന്നില്‍. മുസ്ലിം ലീഗിന് സംസ്ഥാനത്തുടനീളം തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഈ പരാജയമാണ് അവരെ അക്രമത്തിലേക്ക് നയിച്ചത്. മുസ്ലിം ലീഗ് അക്രമരാഷട്രീയത്തിന്റെ അവസാന ഇരയാണ് കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഔഫെന്നും ജലീല്‍ വ്യക്തമാക്കി.
എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു പോകാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയുവെന്ന് ജലീല്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ നേട്ടമുണ്ടാക്കാനായത് അതുകൊണ്ടാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് എന്ന ആകാശത്തെ പിടിച്ചുകെട്ടാന്‍ ആര്‍ക്കും കഴിയില്ലെന്നും ജലീല്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെ കല്ലൂരാവി മുണ്ടത്തോട് ബാവ നഗര്‍ റോഡിലുണ്ടായ സംഘര്‍ഷത്തിലാണ് ഔഫ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ഔഫിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.
വേടെണ്ണല്‍ ദിവസം ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലൂരാവിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നായിരുന്നു പൊലീസ് പറയുന്നത്.
ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും ലീഗ് - ഡി വൈ എഫ് ഐ സംഘര്‍ഷമാണ് കൊലയിലേക്ക് എത്തിയതെന്നും ജില്ലാ പൊലീസ് ചീഫ് ഡി ശില്‍പ വെള്ളിയാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
Keywords: Kasaragod, News, Kerala, Killed, Kanhangad, DYFI, Political party, House, Minister, Muslim-league, Election, Pinarayi-Vijayan, LDF, Revenue Minister, Police, Top-Headlines, Minister KT Jaleel has said that there was a political conspiracy behind Auf's Death
Powered by Info News For You

Comments
Post a Comment