ബ്രിടനില്‍ നിന്ന് ഇന്ത്യയിലെത്തിയ ആറുപേര്‍ക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചു; കേരളത്തിലും ജാഗ്രത

ന്യൂഡെല്‍ഹി: (www.kvartha.com 29.12.2020) ബ്രിടനില്‍ നിന്ന് ഇന്ത്യയിലെത്തിയ ആറുപേര്‍ക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചു. അതിവേഗം പടരുന്ന ജനിതക മാറ്റമുള്ള പുതിയ കോവിഡ് വൈറസാണ് രാജ്യത്തും കണ്ടെത്തിയത്. നിലവില്‍ ബ്രിടനില്‍ നിന്നെത്തിയ ആറുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ആകെ 200 പേര്‍ നിരീക്ഷണത്തിലാണ്. ബംഗളുരുവിലെ നിംഹാന്‍സില്‍ ചികിത്സയിലുളള മൂന്ന് പേര്‍ക്കും, ഹൈദരാബാദ് സി സി എം ബിയില്‍ ചികിത്സയിലുളള രണ്ട് പേര്‍ക്കും, പുനെ എന്‍ ഐ വിയില്‍ ചികിത്സയിലുളള ഒരാള്‍ക്കുമാണ് പുതിയ വകഭേദമുളള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് വകഭേദം ഇന്ത്യയിലുമെത്തിയതായി കണ്ടെത്തിയത്. 

New Delhi, News, National, COVID-19, Treatment, Trending, India reports 6 cases of new Covid 19 strain as UK returnees test positive

ബ്രിടനില്‍ നിന്ന് മടങ്ങിയെത്തിയ നിരവധി വിമാനയാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ എല്ലാവരെയും പുതിയ വൈറസ് ബാധിച്ചോ എന്ന പരിശോധന നടത്തുന്നുണ്ട്. അതേസമയം കേരളത്തിലും അതീവ ജാഗ്രത നിര്‍ദേശമാണ് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രിടനില്‍ നിന്നെത്തിയ 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് ജനിതക മാറ്റം വന്ന കോവിഡ് ആണോയെന്ന് പരിശോധിക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Keywords: New Delhi, News, National, COVID-19, Treatment, Trending, India reports 6 cases of new Covid 19 strain as UK returnees test positive


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?