കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം: ഔഫിന്റെ വീട് സന്ദര്‍ശിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍
കാഞ്ഞങ്ങാട് (www.evisionnews.co) കല്ലൂരാവിയില്‍ കൊല്ലപ്പെട്ട അബ്ദുറഹ്മാന്‍ ഔഫിന്റെ വീട് സന്ദര്‍ശിച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി കൂടിയായ തങ്ങള്‍ ഇന്നു രാവിലെയാണ് ഔഫിന്റെ വീട്ടിലെത്തിയത്. കുറ്റവാളികള്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണമെന്ന് തങ്ങള്‍ പറഞ്ഞു. ഗൂഢാലോചന ഉള്‍പ്പെടെ പരിശോധിക്കണം. ഒരു പാര്‍ട്ടിയും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കരുത്. പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് ധാര്‍മിക ശിക്ഷണം നല്‍കണമെന്നും തങ്ങള്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment