വിവാഹദിനത്തില്‍ വധുവിന് കോവിഡ് സ്ഥിരീകരിച്ചു; രാജസ്ഥാനില്‍ കോവിഡ് സെന്ററില്‍ പിപിഇ കിറ്റ് ധരിച്ച് വിവാഹം നടത്തി
ജയ്പൂര്‍: (www.kvartha.com 07.12.2020) വിവാഹദിനത്തില്‍ വധുവിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാജസ്ഥാനില്‍ കോവിഡ് സെന്ററില്‍ പിപിഇ കിറ്റ് ധരിച്ച് വിവാഹം നടത്തി. കെലവാരയിലെ കോവിഡ് സെന്ററിലാണ് നവവരനും വധുവും പിപിഇ കിറ്റ് ധരിച്ച് വിവാഹിതരായത്.
വധൂവരന്മാര്‍ക്ക് പുറമെ വിവാഹത്തിന് കാര്‍മികത്വം വഹിച്ച പുരോഹിതന്‍ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്. ഇദ്ദേഹവും പിപിഇ കിറ്റ് ധരിച്ചിരുന്നു. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതേസമയം ലക്ഷം കോവിഡ് കേസുകളാണ് രാജസ്ഥാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
Keywords: Jaipur, News, National, Marriage, COVID-19, Rajasthan, Couple, PPE kits, Covid Centre, Rajasthan couple gets married in PPE kits at Covid Centre
Powered by Info News For You

Comments
Post a Comment