മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം രാഹുല്‍ രവി വിവാഹിതനായി; വധു ലക്ഷ്മി എസ് നായര്‍
കൊച്ചി: (www.kvartha.com 28.12.2020) മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരം രാഹുല്‍ രവി വിവാഹിതനായി. ലക്ഷ്മി എസ് നായര്‍ ആണ് വധു. ഡിസംബര്‍ 27ന് പെരുമ്പാവൂരില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. ഇരുവരുടെയം വിവാഹവീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുകയാണിപ്പോള്‍. പരമ്പരാഗതമായ ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്.
ലക്ഷ്മി എംബിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇരുവരും കഴിഞ്ഞ കുറച്ചു നാളുകളായി പ്രണയത്തിലായിരുന്നു. വിവാഹശേഷം ചെന്നൈയിലേക്ക് താമസം മാറാനാണ് തീരുമാനമെന്നും രാഹുല്‍ രവി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ വിവാഹവിശേഷം പങ്കുവച്ച് രാഹുല്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയിരുന്നു. വിവാഹ ജീവിതത്തിന് പ്രേക്ഷകരുടെ പ്രാര്‍ഥനയും അനുഗ്രഹവും അഭ്യര്‍ഥിക്കുകയും ചെയ്തു.
ഡിസംബര്‍ 15ന് ലക്ഷ്മിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് രാഹുല്‍ വിവാഹക്കാര്യം വെളിപ്പെടുത്തുന്നത്. ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയതും ജീവിതം തിളക്കമുള്ളതാക്കിയതിന് നന്ദി പറഞ്ഞുമുള്ള ഹൃദ്യമായ ഒരു കുറിപ്പും അതോടൊപ്പം പങ്കുവച്ചിരുന്നു.
മഴവില്‍ മനോരമയിലെ പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് രാഹുല്‍ രവി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നത്. പൊന്നമ്പിളിയിലെ ഹരി പത്മനാഭന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മറ്റ് പല സീരിയലുകളിലും രാഹുല്‍ തിളങ്ങി. മലയാളത്തിന് പുറമേ തമിഴിലും തന്റെ കഴിവ് തെളിയിക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. മോഡലിങ് രംഗത്തുനിന്ന് അഭിയരംഗത്തേക്ക് എത്തിയ താരം അവതാരകനായും തിളങ്ങി.
Keywords: Actor Rahul Ravi gets hitched to Lakshmi; here's the first video, Kochi,News,Cine Actor, Marriage, Television, Video, Kerala.
Powered by Info News For You

Comments
Post a Comment