ലീഗ് നേതാവിന് നേരെ ഐ എൻ എൽ പ്രവർത്തകരുടെ അക്രമമെന്ന് പരാതി

ബേക്കൽ: (www.kasargodvartha.com 14.12.2020) യു ഡി എഫ് പളളിക്കര പഞ്ചായത്ത് ചെയർമാനും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ടുമായ ഹനീഫ കുന്നിലിനെ ഐ എൻ എൽ പ്രവർത്തകർ ആക്രമിച്ചതായി പരാതി.

പരിക്കേറ്റ ഹനീഫയെ ബേക്കൽ പൊലീസ് കാസർകോട് കെയർവെൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൂത്ത് ഏജൻസി ഫോറം നൽകി ബൂത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നുവെന്ന് യു ഡി എഫ് കേന്ദ്രങ്ങൾ പറഞ്ഞു.

പ്രകോപനം സൃഷ്ടിച്ച ഐ എൻ എൽ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. സംഘർഷത്തിനിടെ ബേക്കൽ എസ് ഐ അജിത്ത് കുമാർ അടക്കം നിരവധി പൊലീസുകാർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

Complaint that the League leader assault by INL activists

സമാധാനപരമായ പോളിംഗ് നടത്തുന്നതിനായി ചർച്ച ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ നേതാക്കളെ വിളിപ്പിക്കുകയും ചർച്ച ചെയ്യുന്നതിനിടയിൽ മുൻ എം എൽ എ യും സി പി എം നേതാവുമായ കെ വി കുഞ്ഞിരാമൻ കോൺഗ്രസുകാരോട് സംസാരിക്കാനില്ലെന്ന് പറഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയും ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിലുമായി തർക്കമുണ്ടായതായും യു ഡി എഫ് കേന്ദ്രങ്ങൾ ആരോപിച്ചു.

എന്നാൽ യു ഡി എഫ് ആണ് പ്രകോപനം സൃഷ്ടിച്ചതെന്ന് എൽ ഡി എഫ് കേന്ദ്രങ്ങൾ കുറ്റപ്പെടുത്തി. സമാധാനപരമായ പോളിംഗ് നടത്താൻ യു ഡി എഫ് എല്ലാ വിട്ടുവീഴ്ചകളും ചെയ്യുമെന്ന് സ്റ്റേഷനിൽ എത്തിയ നേതാക്കളായ ഹക്കീം കുന്നിൽ, സാജിദ് മൗവ്വൽ, സുകുമാരൻ പൂച്ചക്കാട് എന്നിവർ പറഞ്ഞു.

എൽ ഡി എഫിനെ പ്രതിനിധികരിച്ച് കെ വി കുഞ്ഞിരാമൻ, മധു മുതിയക്കാൽ, കെ മണികണ്ഠൻ തുടങ്ങിയവരും ഉണ്ടായി. ബേക്കൽ ഹദ്ദാദ് പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വ്യന്യസിച്ചു.

Keywords: Kerala, News, Kasaragod, Bekal, INL, Muslim-league, Assault, Leader, Top-Headlines, Trending, Local-Body-Election-2020, Complaint that the League leader assault by INL activists.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?