ഉത്തര കേരളത്തിലാദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സ്ലീപ് ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: (www.kvartha.com 13.12.2020) ഉത്തര കേരളത്തിലാദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസിൽ മള്‍ട്ടിഡിസിപ്ലിനറി സ്ലീപ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു. ശരീരത്തിന്റെ സന്തുലനാവസ്ഥയെ ഏറ്റവും കൂടുതല്‍ തകിടം മറിക്കുന്ന രണ്ട് അവസ്ഥകളാണ് ഉറക്കമില്ലായ്മയും അമിതമായ ഉറക്കവും. അതീവ ഗൗരവതരമായ ശാരീരിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ഈ അവസ്ഥകളെ ശാസ്ത്രീയമായി സമീപിക്കുന്നതിന് ആധുനിക വൈദ്യശാസ്ത്രത്തില്‍ നൂതനമായ ശൈലികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വിവിധ ചികിത്സാ വിഭാഗങ്ങളുടെ ഏകോപനത്തോടെ ഉറക്ക നഷ്ടത്തിനും അമിത ഉറക്കത്തിനുമെല്ലാം കാരണമാകുന്ന അവസ്ഥകളെ കൃത്യമായി തിരിച്ചറിഞ്ഞ്, മരുന്ന് ഉപയോഗിച്ചും അല്ലാതെയുമുള്ള ചികിത്സകളിലൂടെ അതിജീവിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി സ്ലീപ് ക്ലിനിക് എന്ന ആശയമാണ് ഇതില്‍ പ്രധാനപ്പെട്ടത്.
ന്യൂറോളജിസ്റ്റ്, പള്‍മനോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈകോളജിസ്റ്റ്, ഡയറ്റീഷ്യന്‍, ഫിസിയോതെറാപിസ്റ്റ് എന്നിവരുടെ സംയുക്തമായ ടീമാണ് മള്‍ട്ടി ഡിസിപ്ലിനിറി സ്ലീപ് ക്ലിനികിന് നേതൃത്വം വഹിക്കുന്നത്.
ന്യൂറോളജിസ്റ്റ്, പള്‍മനോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈകോളജിസ്റ്റ്, ഡയറ്റീഷ്യന്‍, ഫിസിയോതെറാപിസ്റ്റ് എന്നിവരുടെ സംയുക്തമായ ടീമാണ് മള്‍ട്ടി ഡിസിപ്ലിനിറി സ്ലീപ് ക്ലിനികിന് നേതൃത്വം വഹിക്കുന്നത്.
Keywords: Kerala, News, Kozhikode, Hospital, Doctor, Treatment, Top-Headlines, Inauguration, Aster Mims, Sindhu Premkumar, Dr Pavithran, Neurology, For the first time in North Kerala, a sleep clinic has been set up at Aster Mims, Kozhikode.
Powered by Info News For You

Comments
Post a Comment