തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മെച്ചപ്പെട്ട ഫലം നല്‍കിയതില്‍ കേരളത്തിലെ ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് ജെ പി നഡ്ഡ; സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി തുറന്നു കാട്ടുന്നത് തുടരും, യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഇനിയും പൊരുതുമെന്നും ദേശീയ അധ്യക്ഷന്‍

ന്യൂഡെല്‍ഹി: (www.kvartha.com 17.12.2020) തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മെച്ചപ്പെട്ട ഫലം നല്‍കിയതില്‍ കേരളത്തിലെ ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. വിജയത്തിനായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്‌നിച്ചുവെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി തുറന്നു കാട്ടുന്നത് തുടരും. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഇനിയും പൊരുതുമെന്നും നഡ്ഡ വ്യക്തമാക്കി.J P Nadda thanks Kerala voters for BJP's 'improved' show in local body polls, New Delhi, News, Politics, Election, Trending, BJP, National
ഏഴായിരത്തോളം വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയും അതില്‍ പകുതിയെങ്കിലും ജയിക്കാമെന്ന ആത്മവിശ്വാസത്തില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും ചെയ്ത എന്‍ഡിഎയ്ക്ക് രണ്ടായിരത്തോളം വാര്‍ഡുകളാണു കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ സ്ഥിതിയേക്കാള്‍ മെച്ചമാണെന്നും ഏറെ മുന്നേറാന്‍ കഴിഞ്ഞുവെന്നുമാണു പാര്‍ട്ടി വിലയിരുത്തല്‍.

എന്നിരുന്നാലും തിരുവനന്തപുരം കോര്‍പറേഷനില്‍ കാവിപ്പതാക പാറിക്കാമെന്ന സ്വപ്നം നടന്നില്ല. തൃശൂരില്‍ മുഖ്യ പ്രതിപക്ഷമാകുമെന്ന അവകാശവാദവും പാളി. എന്നാല്‍, കണ്ണൂരടക്കം എല്ലാ കോര്‍പറേഷനുകളിലും സാന്നിധ്യം തെളിയിക്കാന്‍ പാര്‍ടിക്ക് കഴിഞ്ഞു. പലയിടത്തും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചതുമില്ല. ബിജെപിയെ തോല്‍പിക്കാനായി യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിച്ചതിന്റെ തെളിവാണ് ഈ തോല്‍വികളെന്നാണു പാര്‍ടിയുടെ ആരോപണം.

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് വെറും 10 സീറ്റിലൊതുങ്ങിയത് ഇതിനുദാഹരണമായി പാര്‍ടി ചൂണ്ടിക്കാട്ടുന്നു. പാലക്കാട് കൂടാതെ പന്തളം മുനിസിപ്പാലിറ്റി പിടിച്ചതും 2012 ലെ 12 പഞ്ചായത്തുകള്‍ എന്നത് ഏതാണ്ട് ഇരട്ടി ആക്കിയതുമാണ് എന്‍ഡിഎയുടെ ആശ്വാസം. ഏതാനും മുനിസിപ്പാലിറ്റികളില്‍ വലിയ ഒറ്റക്കക്ഷിയോ മുഖ്യ പ്രതിപക്ഷമോ ആകാന്‍ സാധിച്ചു. എന്നാല്‍, 40 പഞ്ചായത്തുകളും പത്തോളം മുനിസിപ്പാലിറ്റികളും പിടിക്കാമെന്ന പ്രതീക്ഷ യാഥാര്‍ഥ്യമായില്ല.

Keywords: J P Nadda thanks Kerala voters for BJP's 'improved' show in local body polls, New Delhi, News, Politics, Election, Trending, BJP, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?