പാലക്കാട് നഗരസഭയിലെ ബിജെപി പ്രവര്‍ത്തകരുടെ ജയ് ശ്രീ റാം ബാനര്‍; പരാതിയുമായി സിപിഎം


കേരളം (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം മുഴക്കിയും 'ജയ് ശ്രീറാം' ബാനറുയര്‍ത്തിയുമുള്ള ബി.ജെ.പി ആഘോഷത്തിനെതിരെ പരാതിയുമായി സി.പി.ഐ.എം. ഭരണഘടനാ സ്ഥാപനമായ നഗരസഭാ ഓഫീസിന് മുകളില്‍ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും 'ജയ് ശ്രീറാം' ബാനര്‍ വിരിക്കുകയും ചെയ്തത് ബി.ജെ.പി നേതാക്കളുടെ അറിവോടെ സംഘപരിവാര്‍ പ്രവര്‍ത്തകരെ ഉപയോഗിച്ചാണെന്ന് സി.പി.ഐ.എം പരാതിയില്‍ ആരോപിച്ചു.

ഒരു മതവിഭാഗത്തിന്റെ മുദ്രാവാക്യമുയര്‍ത്തി സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കാനും കലാപമുണ്ടാക്കാനുമുള്ള ശ്രമമാണിത്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണെമെന്നും ടൗണ്‍ സൗത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ സി.പി.ഐ.എം മുനിസിപ്പല്‍ സെക്രട്ടറി ടി കെ നൗഷാദ് ആവശ്യപ്പെട്ടു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?