പി വി അന്‍വറിനെ യു ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു; തനിക്കെതിരെ വധശ്രമമുണ്ടായെന്നും ആക്രമിച്ചത് ആര്യാടന്‍ മുഹമ്മദിന്റെ ഗൂണ്ടകളാണെന്നും എം എല്‍ എ
മലപ്പുറം: (https://ift.tt/3mc1Tri) നിലമ്പൂരില്‍ പി വി അന്‍വര്‍ എം എല്‍ എക്കെതിരെ കയ്യേറ്റമെന്ന് പരാതി. വെളളിയാഴ്ച (11/12/20) രാത്രി 11 മണിയോട് കൂടി മുണ്ടേരി കോളനിയിലെത്തിയ എം എല്‍ എയെ യു ഡി എഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. സംഭവത്തില്‍ തനിക്കെതിരെ വധശ്രമമുണ്ടായതായി എം എല്‍ എ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ആര്യാടന്‍ മുഹമ്മദിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.
ആക്രമിച്ചത് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ ഗൂണ്ടകളാണെന്ന് പി വി അന്‍വര്‍ ആരോപിച്ചു. ആര്യാടന്‍ മുഹമ്മദിന്റെ തട്ടകത്തില്‍ നിന്ന് കളിക്കരുതെന്ന് ഭീഷണി മുഴക്കിയെന്നും അപ്പന്‍കാപ്പ് കോളനിയില്‍ പോയിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.
മുണ്ടേരി കവലയില്‍ വച്ചാണ് യുഡിഎഫുകാര്‍ തടഞ്ഞതെന്നും തെരഞ്ഞെടുപ്പ് പരാജയ ഭീതിമൂലമുള്ള പ്രകോപനമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്‍ ഷൗക്കത്ത് പോറ്റിവളര്‍ത്തുന്ന ഗൂണ്ടകളാണ് തങ്ങളെ ആക്രമിച്ചതെന്നും നേരിടാന്‍ തന്നെയാണ് തീരുമാനമെന്നും പി വി അന്‍വര്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment