രണ്ടുദിവസം ശക്തമായ മഴയും ഇടിമിന്നലും; സംസ്ഥാനത്ത് നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളം (www.evisionnews.co): ബുറെവി ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരാന്‍ നിര്‍ദേശം. മാന്നാര്‍ ഉള്‍ക്കടലില്‍ തുടരുന്ന ബുറെവിയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ബുറെവി ന്യൂനമര്‍ദമായി തുടരുന്നതിനാല്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
നാല് ജില്ലകളില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment