പാചകവാതകം ചോര്‍ന്നതറിഞ്ഞ് അടുക്കളയില്‍ എത്തി ലൈറ്റിന്റെ സ്വിചിടുന്നതിനിടെ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ റിടയേഡ് പ്രിന്‍സിപല്‍ മരിച്ചു
കോട്ടയം: (www.kvartha.com 12.12.2020) പാചകവാതകം ചോര്‍ന്ന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപല്‍ മരിച്ചു. കുടമാളൂര്‍ ഷെയര്‍വില്ലയില്‍ വിളക്കുമാടത്ത് ജെസി മാത്യു (60) ആണ് മരിച്ചത്. സിഎംഎസ് കോളജ് റിട്ട. വൈസ് പ്രിന്‍സിപല്‍ ഡോ. വൈ മാത്യുവിന്റെ ഭാര്യയാണ്.
കഴിഞ്ഞ എഴിന് രാത്രി 11 മണിക്ക് പാചകവാതകം ചോര്‍ന്നതറിഞ്ഞ് ജെസി അടുക്കളയില്‍ എത്തി. തുടര്‍ന്ന് ലൈറ്റിന്റെ സ്വിചിടുന്നതിനിടെ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും വെസ്റ്റ് പൊലീസ് വ്യക്തമാക്കി. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിലായിരുന്നു.
മക്കള്‍: രാജി (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, വിപ്രോ, കൊച്ചി), റീനി (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, അര്‍സീസിയം ഇന്ത്യ, ഹൈദരാബാദ്). മരുമക്കള്‍: ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ നെവിന്‍ ചെറിയാന്‍, കോട്ടയം കുന്നപ്പുഴ വീട്ടില്‍ പ്രണോയ് സണ്ണി (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, ആമസോണ്‍, യുഎസ്).
Keywords: Kottayam, News, Kerala, Injured, Treatment, hospital, Police, Death, Retired school principal dies after burning injuries
Powered by Info News For You

Comments
Post a Comment