കാസർകോട്ട് കനത്ത പോളിംഗ്; ഒരിടത്ത് വോട്ടിംഗ് യന്ത്രത്തിന് തകരാറ്
കാസർകോട്: (www.kasargodvartha.com 14.12.2020) ജില്ലയിൽ കനത്ത പോളിംഗ്. ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളിൽ 10 ശതമാനത്തോളം പോളിംഗ് നടന്നതായാണ് കണക്ക്. പലയിടത്തും രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട ക്യൂവായിരുന്നു.
ജില്ലയിൽ ഒരിടത്ത് വോട്ടിംഗ് യന്ത്രത്തിന് തകരാറ് സംഭവിച്ചു. കോടോം-ബേളൂർ പഞ്ചായത്തിലെ 17-ാം വാർഡായ എണ്ണപ്പാറ അയ്യങ്കാവിൽ ഒമ്പത് പേർ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മെഷീൻ തകരാറായി. തകരാറിലായ മെഷീൻ ശരിയാക്കുന്ന നടപടി പുരോഗമിച്ചു വരികയാണ്.
തികച്ചും സമാധാനപരമായാണ് ആദ്യ മണിക്കൂറുകളിൽ വോട്ടെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ മന്ത്രി ഇ ചന്ദ്രശേഖരൻ രാവിലെ പരവനടുക്കത്തുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വോട്ട് ചെയ്തു. നാലര വർഷം സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും ഈ തെരെഞ്ഞടുപ്പെന്നും എൽ ഡി എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
തെരെഞ്ഞടുപ്പിന് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗും വീഡിയോചിത്രീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
പോളിംഗ് ശതമാനം - 16.7 %
പുരുഷന്മാര്‍ - 18.53 %
സ്ത്രീകള്‍ - 15.03 %
ട്രാന്‍സ്‌ജെന്‍ഡര്‍ - 0
നഗരസഭകള്‍
കാഞ്ഞങ്ങാട്- 13.59 %
കാസര്‍കോട്- 14.33 %
നീലേശ്വരം- 17.27 %
ബ്ലോക്ക് പഞ്ചായത്തുകള്‍
കാറഡുക്ക- 17.45 %
മഞ്ചേശ്വരം- 15.25 %
കാസര്‍കോട്- 15.02 %
കാഞ്ഞങ്ങാട്- 16.64 %
പരപ്പ- 19.7 %
നീലേശ്വരം- 19.44 %
Keywords: Kerala, News, Kasaragod, Poll, Election, Local-Body-Election-2020, Top-Headlines, Trending, E.Chandrashekharan, Heavy polling in Kasargod district; At one point the voting machine malfunctioned.
Powered by Info News For You




Comments
Post a Comment