സിഎം രവീന്ദ്രന്‍ മാന്യനും സത്യസന്ധനുമാണ്; ബോധപൂര്‍വ്വം മാറി നില്‍ക്കില്ലെന്ന് കടകംപള്ളി



കേരളം (www.evisionnews.co): മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ സത്യസന്ധനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രവീന്ദ്രനെ സുഖമില്ലാത്തതു കൊണ്ട് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രവീന്ദ്രന്‍ ബോധപൂര്‍വ്വം മാറി നില്‍ക്കില്ലെന്നും സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും കടകംപള്ളി പറയുന്നു. സത്യസന്ധനും മാന്യനുമാണ്, രവീന്ദ്രന് സുഖമില്ല. മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നല്‍കിയാലും അസുഖമാണെങ്കില്‍ ചികിത്സിച്ചേ പറ്റൂ, കടകംപള്ളി പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാനാണ് ശ്രമമെന്ന് എല്ലാവര്‍ക്കും മനസിലാകുമെന്നും കടകംപള്ളി പറഞ്ഞു. സ്വപ്നയുടെ മൊഴിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ മന്ത്രി കെ സുരേന്ദ്രന്‍ പറയുമ്പോഴാണ് ഇതെല്ലാം മാധ്യമങ്ങള്‍ തന്നെ അറിയുന്നതെന്നും കൂട്ടിച്ചേര്‍ത്തു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?