ജില്ലാ ആശുപത്രി സൂപര്‍ സ്‌പെഷ്യാലിറ്റിയായി ഉയര്‍ത്തണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.12.2020) ജില്ലാ ആശുപത്രി മുഴുവന്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും ഉള്‍പ്പെടുത്തി സൂപര്‍ സ്‌പെഷ്യാലിറ്റിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരവികസന സമിതി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

District hospital should be upgraded to a super specialty: Petition was submitted to the Chief Minister


കേരള പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയ മുഖ്യമന്ത്രി വിവിധ മേഖലയിലുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വികസന സമിതി ചെയര്‍മാന്‍ അഡ്വ: പി അപ്പുക്കുട്ടന്‍, കണ്‍വീനര്‍ സി യുസുഫ് ഹാജി, ടി മുഹമ്മദ് അസ്‌ലം, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കിയത്.

കാഞ്ഞങ്ങാട് - കാണിയൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാവണമെന്ന ആവശ്യം ഉന്നയിച്ചുള്ള നിവേദനവും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ആരോഗ്യമേഖല മെച്ചപ്പെടുത്താന്‍ നടപടിയുണ്ടാവുമെന്നും റെയില്‍വെയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.


Keywords: Kasaragod, News, Kerala, Pinarayi-Vijayan, Kanhangad, District-Hospital, Railway,  District hospital should be upgraded to a super speciality: Petition was submitted to the Chief Minister.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?