രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷക മാര്‍ച് ഹരിയാന അതിര്‍തിയില്‍ തടഞ്ഞു; ജയ്പുര്‍ - ഡെല്‍ഹി ദേശീയപാത അടച്ചു

ന്യൂഡെല്‍ഹി: (www.kvartha.com 13.12.2020) രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷക മാര്‍ച് രാജസ്ഥാന്‍ -ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. കര്‍ഷകരുടെ പ്രതിഷേധം തടയാന്‍ പൊലീസിനൊപ്പം സൈന്യത്തെയും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. ജയ്പൂര്‍ - ഡെല്‍ഹി ദേശീയപാത അടച്ചു. അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബില്‍ നിന്നുള്ള ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. 

കര്‍ഷകര്‍ രണ്ട് ചുവടു വയ്ക്കുകയാണെങ്കില്‍ സര്‍ക്കാരും രണ്ടു ചുവടു വച്ച് പരിഹാരം കാണുമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി വ്യക്തമാക്കി. കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പഞ്ചാബ് ജയില്‍ ഡിഐജി ലഖ്മിന്ദര്‍ സിങ് ജാഖര്‍ രാജിവച്ചു. രാജിക്കത്ത് ശനിയാഴ്ച സംസ്ഥാന സര്‍ക്കാരിനു അയച്ചതായി അദ്ദേഹം വ്യക്തമാക്കി.Farmers To Intensify Protest, Threaten To Block Delhi-Jaipur Highway Today, New Delhi, News, Farmers, Protesters, Police, Trending, Meeting, National
ഡെല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി രാജസ്ഥാനില്‍നിന്ന് നൂറുകണക്കിന് കര്‍ഷകരാണ് ഡെല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്തത്. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചു വ്യക്തമാക്കിയ സാഹചര്യത്തില്‍ സമരം കടുപ്പിക്കുകയാണു സംയുക്ത സമരസമിതി. കര്‍ഷക സംഘടനാ നേതാക്കള്‍ തിങ്കളാഴ്ച നിരാഹാര സമരം അനുഷ്ഠിക്കും.

Keywords: Farmers To Intensify Protest, Threaten To Block Delhi-Jaipur Highway Today, New Delhi, News, Farmers, Protesters, Police, Trending, Meeting, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?