കള്ളവോട്ട് തടയാനുള്ള വെബ് കാസ്റ്റിംഗ്; കാസർകോട് കളക്ടറേറ്റിലെ കൺട്രോൾറൂം സജീവം
കാസർകോട്: (www.kasargodvartha.com 14.12.2020) കള്ളവോട്ട് തടയാനുള്ള വെബ് കാസ്റ്റിംഗുമായി ബന്ധപ്പെട്ട് കാസർകോട് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾറൂം സജീവം. ജില്ലയില്‍ 84 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. ഇത് കൂടാതെ 43 വള്‍നറബിള്‍ ബൂത്തുകളും മാവോയിസ്റ്റ് സാന്നിധ്യമുള്ള 8 ബൂത്തുകളുമുണ്ട്. ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ പോലീസ് മേധാവിയും പരിശോധനയില്‍ കണ്ടെത്തിയ 23 ബൂത്തുകളും ഉണ്ട്.
Powered by Info News For You
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച 99 ബൂത്തുകളിലാണ് വെബ്കാസ്റ്റിംഗ്-വീഡിയോഗ്രാഫി സംവിധാനം ഒരുക്കിയിട്ടുള്ളത്. വെബ്കാസ്റ്റിംഗിലൂടെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഡി സജിത് ബാബുവിന്‍റെ നേതൃത്വത്തില്‍ ഓരോ സമയവും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നുണ്ട്.
മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ട പ്രകാരം 134 ബൂത്തുകളിലും ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ പോലീസ് മേധാവിയും നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയ 23 ബൂത്തുകളിലും കൂടി ആകെ ജില്ലയില്‍ 256 ബുത്തുകളിലാണ് വെബ്കാസ്റ്റ്-വീഡിയോഗ്രാഫി സംവിധാനം ഒരുക്കിയിട്ടുള്ളത്.
Keywords: Kerala, News, Kasaragod, Top-Headlines, Election, Local-Body-Election-2020, Collectorate, District Collector, Webcasting to prevent Fraudulent vote; The control room at Kasargod Collectorate is active.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment