തെരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കിനിടയിലും സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങി മഹേഷ് വെങ്ങാട്ട്

ചെറുവത്തൂര്‍: (www.kasargodvartha.com 11.12.2020) തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മാറ്റി വെച്ച് അണുനശീകരണ പ്രവര്‍ത്തനം നടത്തി ശ്രദ്ധേയനാവുകയാണ് ചെറുവത്തൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മഹേഷ് വെങ്ങാട്ട്. കോവിഡ് 19-ന്റെ ആദ്യഘട്ടത്തില്‍ ക്വാറന്റീനില്‍ കഴിയുന്ന പ്രവാസികളോടൊപ്പം 100ലധികം ദിവസം താമസിച്ച് അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ ഇദ്ദേഹം തുടര്‍ന്ന് പഞ്ചായത്തിന് കീഴിലുളള ഹരിത കര്‍മ സേനാംഗങ്ങളോടൊപ്പം അണുനശീകരണത്തിനുളള വിദഗ്ധ പരിശീലനം നേടി അണുനശീകരണ പ്രവര്‍ത്തനങ്ങളിലും സജീവമായി. ചെറുവത്തൂര്‍ പഞ്ചായത്തിന് പുറമേ സമീപ പഞ്ചായത്തുകളിലും ഇവരുടെ സേവനം ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി.

Cheruvathur, Kasaragod, Kerala, News, Election, Local-Body-Election-2020, Panchayath, Poll, COVID-19, Top-Headlines, Mahesh Venkat volunteered during the election campaign.

തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവന്‍ പോളിംഗ് ബൂത്തുകളും അണുവിമുക്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ചെറുവത്തൂരിലെ 17 വാര്‍ഡുകളിലായി 34 ബൂത്തുകളും മഹേഷിന്റെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അണുവിമുക്തമാക്കി. ഓടോ ഡ്രൈവറായ മഹേഷ് കോവിഡ് ടെസ്റ്റിന് പോകേണ്ട ആള്‍ക്കാരെ സൗജന്യ നിരക്കില്‍ ടെസ്റ്റിംഗ് കേന്ദ്രത്തില്‍ എത്തിക്കുന്നത് സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനമാണ്.


Keywords: Cheruvathur, Kasaragod, Kerala, News, Election, Local-Body-Election-2020, Panchayath, Poll, COVID-19, Top-Headlines, Mahesh Venkat volunteered during the election campaign.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?